അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; നാല് ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ ദാരുണാന്ത്യം
വാഷിങ്ടണ്‍: ടെക്സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. കാര്‍പൂളിങ് ആപ്പ് വഴി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.
അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാ മധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന എസ്യുവി കാറിന് തീപിടിക്കുകയും നാലുപേരുടെയും ശരീരം കത്തിയെരിയുകയുമായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഷെയ്ക്കും. ബെന്റണ്‍വില്ലില്‍ താമസിക്കുന്ന ഭാര്യയെ കാണാന്‍ പോകുകയായിരുന്നു ലോകേഷ് പാലച്ചാര്‍ള. ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി യുഎസില്‍ ജോലി ചെയ്തിരുന്ന ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള തന്റെ അമ്മാവനെ കാണാനായി പോകുന്ന യാത്രയിലായിരുന്നു.
കാര്‍പൂളിങ് ആപ്പ് വഴി ബുക്ക് ചെയ്തതിനാലാണ് ഇവരെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിച്ചത്. എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ് എല്ലുകളും പല്ലും മാത്രമായിരുന്നു ബാക്കി. അതിനാലാനാണ് ഡിഎന്‍എ പരിശോധന നടത്തിയത്