യു.കെയിൽ അനധികൃത കുടിയേറ്റക്കാരെ ഓടിച്ചിട്ട് പിടിക്കുന്നു; മലയാളികളും ഉള്ളതായി സൂചന

0

കഴിഞ്ഞ അഞ്ചാറു ദിവസമായി യു കെ യിലെങ്ങും റെയ്ഡ് നടക്കുകയാണ്. ഇല്ലീഗൽ ആയി താമസിക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. മലയാളികളും പിടിയിലായവരിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. പഠനത്തിനും മറ്റുമായി എത്തിയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവരെയാണ് പിടികൂടുന്നത്. ഇവരെല്ലാവരും ഒളിവിലാണ് കഴിയുന്നത്.

ഇവർക്ക് ജോലി കൊടുത്തിരുന്ന 10 ലധികം ഇന്ത്യൻ റെസ്റ്റോറൻ്റുകൾക്ക് വൻ പിഴയാണ് ഹോം ഓഫീസ് ചുമത്തിയിരിക്കുന്നത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയ്യാറാകുന്നത് അനധികൃതമായി താമസിക്കുന്നവരാണ്. അവരിൽ ഭൂരിപക്ഷവും പണിയെടുക്കുന്നത് ഇന്ത്യൻ റെസ്റ്റോറൻ്റുകളിലാണ്. അതുകൊണ്ടാണ് ഭക്ഷണ ശാലകളിലേക്ക് ഹോം ഉദ്ദ്യോഗസ്ഥർ ഇരച്ചു കയറിയത്.രജപുത്ര റെസ്റ്റോറൻ്റിന് എൺപതിനായിരം പൗണ്ടാണ് പിഴ വിധിച്ചത് . അവിടെ ജോലി ചെയ്തിരുന്നവരിൽ ബഹുഭൂരിപക്ഷവും വിസ കാലാവധി കഴിഞ്ഞവരായിരുന്നു. ആകാശ് തന്തൂരിക്ക് നാൽപതിനായിരമാണ് പിഴ. മറ്റ് റെസ്റ്റോറൻ്റ് കൾക്കും വൻ പിഴയാണ് ചുമത്തിയിരിക്കുന്നത്. 2018-ന് ശേഷം വന്നവരാണ് പിടിയിലായതെന്നും അറിയുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കെയർ ഹോമുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നാണ് സൂചന.

You might also like