ബന്ദിമോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുമ്പോഴും ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ
തെല്‍ അവിവ്: ബന്ദിമോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുമ്പോഴും ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. വെസ്റ്റ് ബാങ്കിൽ കൂടുതൽ സൈനിക നടപടി വേണമെന്ന് അടിയന്തര സുരക്ഷാ സമിതി യോഗത്തിൽ നെതന്യാഹു പറഞ്ഞു. അതിനിടെ മൂന്ന് സൈനികരുടെ കൊലയെ തുടർന്ന് ജോർദാൻ- വെസ്റ്റ് ബാങ്ക് അതിർത്തിയിൽ വൻസുരക്ഷയൊരുക്കി. ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കിടയിലും വെടിനിർത്തൽ കരാറിനോട് മുഖംതിരിച്ച് നെതന്യാഹു. സൈന്യത്തെ പൂർണമായും ഗസ്സയിൽ നിന്ന് പിൻവലിക്കില്ലെന്ന രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് നെതന്യാഹു അമേരിക്കയെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.