സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി.

0

തെല്‍ അവിവ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഹിസ്​ബുല്ലക്ക്​ ആയുധം കൈമാറുന്ന കേന്ദ്രത്തിനു നേരെയാണ്​ ആക്രമണം നടത്തിയതെന്ന ഇസ്രായേൽ ആരോപണം ഇറാൻ തള്ളി. ബൈഡന്‍റെ നേതൃത്വത്തിൽ ഗസ്സയിലെയും മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കൻ ദേശീയസുരക്ഷാ സമിതി രംഗത്തെത്തി.

സി​റി​യ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 52ലേ​റെ പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. മധ്യ സിറിയയിൽ ഹ​മ പ്ര​വി​ശ്യ​യി​ലെ മ​സ്യാ​ഫ് ​മേ​ഖ​ല​യിലാണ്​ ആക്രമണം നടന്നത്​. തീ​ര ന​ഗ​ര​മാ​യ താ​ർ​തൂ​സി​ന​ടു​ത്തും ആ​ക്ര​മ​ണം ഉണ്ടായി.സിവിലിയൻമാരാണ്​ കൊല്ലപ്പെട്ടവരിൽ ഏറെയും. ലബനാനിലെ ഹിസ്​ബുല്ലക്ക്​ ആയുധവിതരണം നടക്കുന്ന കേ​ന്ദ്രങ്ങളിലാണ്​ ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. തെഹ്​റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്​താവ്​ നാസർ കനാനി പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേൽആക്രമണത്തെ ഒമാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചു.

You might also like