
ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം, പുതിയ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ ഭീഷണി മറികടക്കാം
ന്യൂഡൽഹി: ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ അടക്കമുള്ള ഉല്‍പന്നങ്ങളിലെ പഴയ സോഫ്റ്റ്‌വെയറുകളില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം(Serious security issue in iPhones, security threat can be overcome by updating new software: Indian Computer Agency Response Team). ആപ്പിൾ ഉല്‍പന്നങ്ങളായ ഐഫോണ്‍, മാക്, ആപ്പിള്‍ വാച്ച് എന്നിവയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണെന്ന് കമ്പ്യൂട്ടര്‍ ഏജൻസി റെസ്പോണ്‍സ് ഇന്ത്യന്‍ ടീം (CERT-In) അറിയിച്ചു.
എന്നാൽ ഈ സുരക്ഷാ പ്രശ്നങ്ങളെല്ലാം പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളില്‍ ആപ്പിള്‍ പരിഹരിച്ചു. അതിനാൽ എല്ലാ ആപ്പിള്‍ ഡിവൈസുകളിലും പുതിയ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ ഭീഷണി മറികടക്കാം എന്ന് ഉപഭോക്താക്കളോട് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജൻസി റെസ്പോണ്‍സ് ടീം ആവശ്യപ്പെടുന്നു.