ഏതു ദുഷ്ട മനുഷ്യനും വിശ്വാസത്തോടെ ക്രിസ്തുവിങ്കലേക്ക് തിരിയുമെങ്കിൽ രക്ഷപ്രാപിപ്പാൻ കഴിയും

പാസ്റ്റർ മാണി കുര്യാക്കോസ്

0

മോശെയുടെ പിൻഗാമിയായ യോശുവ മോശെയുടെ മരണശേഷം യിസ്രായേൽ മക്കളെ യോർദ്ദാന്നക്കരെ കൊണ്ടു പോകേണ്ടതിന് ദൈവം തിരഞ്ഞെടുത്തു. യോശുവ രണ്ടു പേരെ ശീത്തിമിൽ നിന്നു രഹസ്യമായി യെരീഹോപട്ടണത്തിലേയ്ക്കു അയച്ചു. അവർ പുറപ്പെട്ടു രാഹാബ് എന്ന വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ പാർത്തു. യോശു – 2:2
1. രാഹാബിന്റെ വിടുതൽ.
ആരെയും ആകർഷിച്ച് കീഴ്പ്പെടുത്തുവാൻ കഴിയുന്ന സൗന്ദര്യം അവൾക്ക് ഉണ്ടായിരുന്നു. അനേകരെ പാപത്തിലേക്കു വലിച്ചുകൊണ്ട് പോകുന്ന പിശാചിന്റെ പ്രതിരൂപം ആയിരുന്നു അവൾ.
എന്നാൽ തന്റെ ഭവനത്തിൽ വന്നത് സാധാരണക്കാരല്ലന്നു അവരിൽ നിൽക്കുന്ന ദൈവശക്തിയെ കീഴ്പ്പെടുത്തുവാൻ തനിക്ക് കഴിയുകയില്ലെന്ന് അവൾ മനസിലാക്കി.
ദൈവദാസന്മാരെ തന്റെ വീട്ടിൽ കൈ ക്കോണ്ടതുകൊണ്ടു. യെരീഹോ രാജാവിന്റെ കൈയിൽ വിട്ടുകൊടുക്കാതെ അവരെ ഒളിപ്പിച്ചതുകൊണ്ടു. അവളുടെ ജീവിത വിടുതൽ ആരംഭിച്ചു.ഒരിക്കൽ’ പോലും പ്രതീക്ഷിക്കാത്ത ഒരു വലിയ വിടുതൽ,
2. രാഹാബിന്റെ ജീവിത ചരിത്രം
രാഹാബിന്റെ താമസം യെരീഹോ പട്ടണത്തിന്റെ മതിലിന്മേലും,ഉപജീവന മാർഗ്ഗം വേശ്യാവൃത്തിയും, മാത്രമല്ല
അവൾ ഒറ്റപ്പെട്ടവളും, മാതാപിതാക്കളിൽ നിന്നും, സഹോദരങ്ങളിൽ നിന്നും, തള്ളപ്പെട്ടവളും ആയിരുന്നു.
3. യിസ്രായേൽമക്കളെക്കുറിച്ചും അവരുടെ ദൈവത്തെ കുറിച്ചുമുള്ള രാഹാബിന്റെ ബോധ്യം

: യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു.
: നിങ്ങളെക്കുറിച്ചുള്ള ഭീതി ഞങ്ങളുടെ മേൽ വീണിരിക്കുന്നു.
:നിങ്ങളുടെ നിമിത്തം ദേശത്തിലെ നിവാസികൾ ഉരുകിപ്പോകുന്നു.
: യഹോവ ചെങ്കടലിലെ വെള്ളം വറ്റിച്ചതും,
അമോര്യ രാജാക്കന്മാരോടു ചെയ്തതും.
: നിങ്ങൾ നിമിത്തം എല്ലാവരുടെയും ധൈര്യം കെട്ടുപോയി.
:നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
•പാപിയായ സ്ത്രീ ആയിരുന്നിട്ടും ഈ സത്യങ്ങൾ അവൾ തിരിച്ചറിഞ്ഞു ഇങ്ങനെയുള്ളവർ ഇന്ന് നന്മുടെ സമുഹത്തിൽ ഉണ്ടെന്ന് തിരിച്ചറിയുക. ഇങ്ങനെ ഉള്ളവരുടെ അടുക്കലേയ്ക്കും സുവിശേഷവുമായി
പോകുവാൻ നാം തയ്യാറാണോ ?
•ദൈവം നമ്മെ ഇങ്ങനെ ഒരു ദ്വൈത്യം ഏൽപ്പിച്ചാൽ നാം അതിൽ വിശ്വസ്തരായിരിക്കുമോ?
4.* അറിഞ്ഞ സത്യം തന്റെ കുടുംബത്തിലേക്കും പകർന്നു രാഹാബ്*

താൻ പാപിയാണ് എന്നു പറഞ്ഞ് മാറ്റി നിർത്തിയ തന്റെ അപ്പൻ, അമ്മ, സഹോദരന്മാർ, സഹോദരിമാർ, ഇവർക്കും ഞാൻ പ്രാപിച്ച രക്ഷ ലഭിക്കപ്പെടുവാൻ ലക്ഷ്യത്തിലേക്ക് അവൾ തിരിഞ്ഞു. അതിനായി അവളുടെ വീട്ടിൽ വന്ന ദൈവദാസൻന്മാരെ കൊണ്ട് സത്യം ചെയ്പ്പിച്ചു.ഉറപ്പുള്ള ലക്ഷ്യം അവരിൽ നിന്ന് വാങ്ങി.
5. വിടുതൽ പ്രാപിപ്പാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു
യെരീഹോ പട്ടണം നശിപ്പിക്കപ്പെടുമ്പോൾ രാഹാബും കുടുംബവും രക്ഷപ്പെടുവാനുള്ള ചുവപ്പ് ചരട് കിളിവാതിൽക്കൽ കെട്ടി. ആ ചുവപ്പ് മിസ്രയീമിൽവച്ച് സംഹാര ദൂതന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുവാൻ യിസ്രായേൽ തങ്ങളുടെ ഭവനത്തിന്റെ കട്ടിളക്കാലിന്മേലു കുറുംപടി മേലും കുഞ്ഞാടിന്റെ രക്തം പുരട്ടിയതിനെ ഇക്കാര്യം അനുസ്മരിപ്പിക്കുന്നു. ക്രിസ്തുവിന്റെ രക്തത്താൽ പാപി രക്ഷിക്കപ്പെടുന്നതിനായും ഇത് സാദൃശീകരിക്കുന്നു.
6. രാഹാബ് യിസ്രായേൽമക്കളുടെ കൂട്ടത്തിൽ
പട്ടണം പിടിക്കുവാൻ ദൈവജനം വന്നപ്പോൾ മുൻകൂട്ടി പറഞ്ഞതുപോലെ രാഹാബിനെയും, അപ്പൻ, അമ്മ, സഹോദരന്മാർ, സഹോദരിമാർ, അവളുടെ ചർച്ചക്കാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു. അന്നു മുതൽ ദൈവജനത്തോടു ചേർന്നു ദൈവത്തെ ആരാധിച്ചു, ദൈവത്തോടു പ്രാർത്ഥിച്ചു. അവളുടെ കുടുംബം മുൻമ്പോട്ടു യാത്ര തുടർന്നു.വിടുവിക്കപെട്ടവർ വേർപാട് പാലിക്കണം അവിടെയും ഇവിടെയും ആകാൻ പാടില്ല. അവൾ തുടർന്ന് നല്ല ഒരു ദൈവ പൈതൽ ആയി ദൈവജനത്തിന്റെ ഇടയിൽ പാർത്തു.
7. രാഹാബിന്റെ ഭാവി പണിയപ്പെടുന്നു
യിസ്രായേൽ മക്കളുടെ ഇടയിലേക്കു വന്നു ചേർന്ന രാഹാബിന് താൻ ഒരിക്കൽ പോലും പ്രതിക്ഷിക്കാത്ത നിലയിൽ ഭാവിപണിയപ്പെടുന്നു. ദൈവമക്കളുടെ കൂട്ടത്തിൽ കൂടിയ രാഹാബിന്, കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്ന വേശ്യ എന്ന പേര് മാറ്റി ദൈവ പൈതൽ എന്ന പേരിൽ അവൾ അറിയപ്പെട്ടു, ഒരു ഭാവി ഉണ്ടാകത്തില്ല, ഒരു വിവാഹം നടക്കില്ല, അവൾ നശിച്ചു, ഇനി ഒരിക്കലും രക്ഷപെടുകയില്ല, എന്നോക്കെ പലരും പറഞ്ഞു. എന്നാൽ ഒരു ദിവസം കാലേബിന്റെ ഒരു ബന്ധുവായിരുന്ന ശൽമോൻ അവളെ കാണാൻ വന്നു.അത് അവളുടെ ഭാവി നിർണ്ണയിക്കുകയായിരുന്നു. ശൽമോൻ അവളെ വിവാഹം കഴിച്ചു.ആ കുടുംബത്തിൽ മഹാനായ ബോവസ് ജനിച്ചു. ദാവീദിന്റെയും, യേശുക്രിസ്തുവിന്റെയും വംശാവലിയിൽ അവൾക്കു സ്ഥാനം ലഭിച്ചു. രൂത്ത് 4:20, മത്തായി 1.5′ രാഹാബിന്റെ ജീവചരിത്രത്തിൽ നിന്ന് ഏതൊരു പാപിയ്ക്കും , ദൈവമകനായും , മകളായും തീരാൻ കഴിയുമെന്നു നമുക്ക് മനസിലാക്കാം.. മാത്രമല്ല ജീവന്റെ പുസ്തകത്തിൽ പേര് ചേർക്കപ്പെടുമെന്നുതും തിരിച്ചറിയുക. താങ്കൾ ഒരു പാപിയാണോ ?മനം തിരിയുവാൻ മനസ്സുണ്ടോ ? ദൈവമക്കളോടു ചേർന്നു വേർപാട് പാലിപ്പാൻ സമർപ്പിക്കുന്നുവോ ?
എങ്കിൽ രാഹാബിന്റെ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങൾ നിങ്ങൾക്കും ലഭിക്കും

ലേഖകൻ : പാസ്റ്റർ മാണി കുര്യാക്കോസ്
ന്യൂ ഹോപ്പ് ഇന്റർനാഷണൽ ഫുൾ ഗോസ്പൽ മിനിസ്ടിസ്, അരിപറമ്പ് പി.ഒ,
കോട്ടയം PIN 686501,
Ph: 9446603985

You might also like