1992 ൽ ഒളിംപിക്സിൽ ഓടുവാനെത്തിയ ഡെറിക്ക് എന്ന ഓട്ടക്കാരൻ ഓടുന്ന സമയത്തു തന്റെ കാലിൽ ചെറിയ പരുക്കേറ്റ് ഓടുവാൻ കഴിയാ തെ ട്രാക്കിൽ വീണു. ആ സമയം ഹെൽത്ത് ടീം തന്റെ അടുക്കൽ തന്നെ പരിചരിക്കുവാൻ ഓടിയെത്തി. എന്നാൽ താൻ ഒരു വിധം അവിടെനിന്നും എണീറ്റ് വീണ്ടും ഒറ്റക്കാലുമായി ഏന്തി ഏന്തി ഓടുവാൻ തുടങ്ങി, തന്നെ തടയുവാൻ പലരും ശ്രമിച്ചു. തന്റെ പിതാവും ആദ്യം തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും പിന്നീട് അവന്റെ ലക്ഷ്യത്തിൽ എത്തുവാനുള്ള ശ്രമമാണ്ന്ന് മനസ്സിലാക്കിയ പിതാവ് അവനെ പ്രാത്സാഹിപ്പിച്ചതായി കാണുന്നു. ഓട്ടത്തിന് രണ്ടു ഉദ്ദേശമാണുള്ളത്. അതിൽ ഒന്ന്, കൂടെ ഓടുന്നവരെ തോല്പ്പിക്കുകയെന്നുള്ളതും മറ്റൊന്ന് ലക്ഷ്യത്തിൽ എത്തുകയെന്നതുമാണ്. കൂടാതെ ഓട്ടത്തിന് മറ്റു രണ്ടു സവിശേഷതകൾ കൂടിയുണ്ട്. അതിലൊന്ന് ഇപ്രകാരമാണ് നിശ്ചയിക്കപ്പെട്ട സമയംകൊണ്ട് കഴിയുന്ന അത്ര ദൂരം പിന്നീടുക. മറ്റൊന്ന് വഴിമധ്യ കണ്ണുകൾക്കു ഇമ്പമേറുന്ന പലതും കാണും, എന്നാൽ അതൊന്നും ഗണ്യമാക്കാതെ ലക്ഷ്യം വെച്ചിരിക്കുന്ന വാക്കിൽ ഓടി എത്തുകയെന്നുള്ളതാണ്. “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലന്നതു കൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക” (എബ്രായർ 12:1).
പൗലോസ് അപ്പോസ്തോലൻറെ ഈ വാക്കുകൾ ശ്രദ്ധേയമാണ്. എബ്രായർ 11ാം അധ്യായം വായിക്കുമ്പോൾ കാണുന്നുണ്ട് ആ സാക്ഷികൾ ആരെല്ലാം ആണെന്നുള്ളത്. അവരുടെ ഒക്കെ ജീവിതകാലത്തു അവർക്കു ലഭിക്കാവുന്ന സകല ലോക നന്മകളുമുപേക്ഷിച്ച്, തങ്ങളെ തിരഞ്ഞെടുത്ത ദൈവം എന്തിനായ് ആക്കിനിർത്തുന്നുവോ അതിനായി പ്രാണൻ ശരീരം വിടും വരെ ആ ലക്ഷ്യത്തിലെത്തുംവരെ ഓടി എന്നതാണ്. അവർക്ക് പലപ്പോഴും അവരുടെ സമകാലികരെപ്പോലെ ആകമായിരുന്നിട്ടും അതൊന്നും ഗണ്യമാക്കാതെ തങ്ങളുടെ ഓട്ടം സ്ഥിരതയോടെ ഓടി ആ ദർശനം തന്റെ ആത്മീക കണ്ണുകൊണ്ട് കണ്ടതുകൊണ്ടാണ് പൗലോസ് ഈ അധ്യായത്തിൽ നമുക്ക് കാട്ടിത്തന്നിരിക്കുന്നത്. ഈ പാപപങ്കിലമായ ലോകത്തിൽ, പ്രത്യേകാൽ യൗവനക്കാർക്ക് ദൈവം ഭരമേല്പിച്ചിരിക്കുന്ന ഓട്ടത്തിൽ സ്ഥിരത ലഭിക്കണമെങ്കിൽ പാലിക്കേണ്ടതും, അനുവർത്തിക്കേണ്ടതുമായ കാര്യകാരണങ്ങൾ വ്യക്തമായി പൗലോസ് തന്റെ ലേഖനങ്ങളിലൂടെ ദൈവാത്മപരണയാൽ വരച്ചുകാട്ടിയിട്ടുണ്ട്. അതിനു വ്യക്തമായ തെളിവാണ് തന്റെ നിജപുത്രനായ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനം നാലിന്റെ പതിമൂന്നാം വാക്യം. അത് ഇപ്രകാരമാണ്; ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. ഒരു ഓട്ടക്കാരന്റെ വിജയത്തിന് യാതൊരു കുറുക്കുവഴിയുമില്ല. എങ്ങനെങ്കിലും ഓടി ലക്ഷ്യത്തിലെത്തിയാൽ വിജയശ്രീലാളിതനാകില്ല, ഒരുവന് കല്പ്പിച്ചാക്കിയിരിക്കുന്ന ട്രാക്കിൽ, ട്രാക്ക് തെറ്റാതെ ലാക്കിലേക്ക് ഓടി ലക്ഷ്യം നേടിയെങ്കിൽ മാത്രമേ വിജയിയാണ് എന്ന് പ്രഖ്യാപിക്കാൻ കഴിയുക യുള്ളു. ലക്ഷ്യത്തെക്കുറിച്ചു ഒരു ഉദാഹരണം കൂടെ കുറിക്കട്ടെ, ഒരിക്കൽ ഒരു മനുഷ്യൻ യാത്ര പോകുമ്പോൾ താൻ ഒരു നാൽക്കവലയിലെത്തി, അവിടെ എത്തിയ തനിക്ക് ഇനി മുമ്പോട്ട് പോകേണ്ടത് ഏത് വഴിയാണെന്നറിയാതെ നില്ക്കുമ്പോൾ മരക്കൊമ്പിലിരിക്കുന്ന ഒരു പൂച്ചയാട് വഴി ചോദിച്ചു. ഏതാണ് ശരിയായ വഴി എന്ന്. അതിനു പൂച്ചയുടെ മറുപടി വളരെ ചിന്തിക്കണ്ട ഒന്നായിരുന്നു. അത് ഇപ്രകാരം മറുപടി കൊടുത്തു നിന്റെ ലക്ഷ്യം എന്താണ് എന്ന് പറഞ്ഞാൽ വഴി ഏത് എന്ന് ഞാൻ പറഞ്ഞു തരാമെന്ന്. ഇന്ന് പലപ്പോഴും നമ്മുടെ ഓട്ടം നിലച്ചുപോകുന്നത് ലക്ഷ്യം എവിടെവെച്ചോ നാം മറന്നുപോയി എന്നതാണ് വാസ്തവം. ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓടുന്നവനും നടക്കുന്നവനും രണ്ട് നിബന്ധനകളാണ് ഉള്ളത്. ഓടുന്ന വ്യക്തിയെ പ്പറ്റി മേൽ പറയുന്നത് കാണുന്നു. എന്നാൽ നടക്കുന്നവർക്ക് ലക്ഷ്യം നിശ്ചയപ്പെട്ടിട്ടുണ്ടെങ്കിലും സമയം നിശ്ചയിക്കപ്പെട്ടിട്ടില്ല. ലക്ഷ്യം പൂർത്തീകരിക്കുക എന്നൊരു നിബന്ധന മാത്രമേ ഉള്ളു. അവിടെ വേഗത്യോ, ടാക്കോ ബാധകമേ അല്ല. പത്രോസ് അപോസ്തുതോലൻ പ്രതിപാദിക്കുന്നതു പോലെ കലർപ്പില്ലാതെ നിർമ്മലതയോടെ ജീവിതത്തിൽ നടക്കുക. എന്നാൽ ഒരു ഓട്ടക്കാരന് ഈ വിധം തന്റെ ഓട്ടം ഓടി തികയ്ക്കുവാൻ സാധ്യമല്ല. അവന് അവന്റെ വേഗതയുടെ സ്ഥിരതയും, സമയവും, ഓടുന്ന ടാക്കും ഒരുപോലെ ശ്രദ്ധിച്ചെങ്കിലേ ദൈവമാഗ്രഹിക്കുന്ന വിജയം സാധ്യമാകുകയുള്ളൂ. ബില്ലിഗ്രഹാമിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്; എന്റെ പൗരത്വം സ്വർഗത്തിലാണ്, എന്നാൽ ഞാൻ വെറുതെ ഈ ലോകത്തിൽക്കൂടെ കടന്നുപോകുന്നു (My citizenship is in heaven, but I’m just travelling through the world). ഇത് തന്നെയാ ണ് പത്രോസും സൂചിപ്പിക്കുന്നത്. നാം ഓരോരുത്തരും യാത്രക്കാരാണ്, ഈ വഴിയിൽ അല്പസമയവും ഉണ്ട്. എന്നാൽ നമ്മ നോക്കുവാൻ, നിന്ദിക്കുവാൻ കുറ്റപ്പെടുത്തുവാൻ അനേകർ ഉണ്ട്. അവർ ലജ്ജിക്കേണ്ടതിന് നിങ്ങളുടെ നടപ്പ് നിർമ്മലമായിരിക്കട്ടെ. ലക്ഷ്യം മറന്നും നാം ആരാണെന്നുള്ളതും മറന്ന് നടക്കാതെ നമ്മെ വിളിച്ച വിശുദ്ധന് യോഗ്യമാവണം ആകണം നമ്മുടെ ജീവിതയാത്ര.