ന്യൂസിലന്‍ഡ് പൗരത്വമുള്ളവരുടെയും റസിഡന്‍ഡ് ക്ലാസ് വിസ ഉടമകളുടെയും പങ്കാളികളുടെ വിസിറ്റിങ് വിസയുടെ കാലാവധി ദീര്‍ഘിപ്പിച്ച് ന്യൂസിലന്‍ഡ് സര്‍ക്കാര്‍

0

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പൗരത്വമുള്ളവരുടെയും റസിഡന്‍ഡ് ക്ലാസ് വിസ ഉടമകളുടെയും പങ്കാളികളുടെ വിസിറ്റിങ് വിസയുടെ കാലാവധി ദീര്‍ഘിപ്പിച്ച് ന്യൂസിലന്‍ഡ് സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. ഇങ്ങനെയുളളവരുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനും പങ്കാളിയുമൊത്ത് ഒരുമിച്ച് ജീവിക്കുന്നതിനുമുളള വിസിറ്റിങ് വിസയുടെ കാലാവധി ആദ്യം ഒരു വര്‍ഷമായിരുന്നു. അതാണ് ഇപ്പോള്‍ മൂന്ന് വര്‍ഷം വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

വര്‍ക്ക് വിസയും വിസിറ്റര്‍ വിസയും ഉളളവര്‍ എത്രയും വേഗം തന്നെ വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് തുടങ്ങാം. ഒക്ടോബര്‍ ഒന്നിന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്കും പുതിയ നിയമം ബാധകമാണ്. പങ്കാളിയുമൊത്ത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലം ഒരുമിച്ച് താമസിച്ചവരാണ് വിസയുടെ കാലാവധി നീട്ടേണ്ടത്. ഇതോടെ ദമ്പതികള്‍ക്ക് ന്യൂസിലന്‍ഡില്‍ താമസിക്കുന്നതിനുളള റസിഡന്‍ഡ് ആപ്ലിക്കേഷന്‍ ഫീസും ലാഭിക്കാവുന്നതാണ്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും വൈദഗ്ധ്യമുള്ള തൊഴിലാളികളെ നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ള ന്യൂസിലന്‍ഡിന്റെ വിശാലമായ ഇമിഗ്രേഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമാണ് വിസ വിപുലീകരണമെന്ന് ഇമിഗ്രേഷന്‍ ന്യൂസിലന്‍ഡ് എന്ന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ മാത്രം 456 സന്ദര്‍ശക വിസ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 252 എണ്ണം അംഗീകരിച്ചപ്പോള്‍ 104 എണ്ണം നിരസിച്ചു

You might also like