അമേരിക്കയെ വിറപ്പിച്ച ‘ഹെലീനു’ പിന്നാലെ ഫ്ലോറിഡയിൽ നാശം വിതയ്ക്കാൻ ‘മിൽട്ടൺ’ ; ജനങ്ങൾ ചുഴലിക്കാറ്റ് ഭീതിയിൽ

0

റ്റാബ(ഫ്ലോറിഡ): യുഎസിലെ 6 സംസ്ഥാനത്ത് കനത്തനാശം വിതച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ ‘മിൽട്ടൻ’ കൊടുങ്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഫ്ലോറിഡയുടെ തീരത്ത് ആഞ്ഞടിക്കുമെന്ന് നാഷണൽ ഹരീക്കെൻ സെൻ്റർ മുന്നറിയിപ്പ്. കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരമായ ടാമ്പയിലേക്ക് നീങ്ങുന്നെതിനാൽ അപകട സോണുകളിൽ താമസിക്കുന്നവർ വീടുവിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡി. സാന്റിസ് ജാഗ്രതാ നിർദേശം നൽകി.

60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്. റ്റാബ, സെൻ്റ് പീറ്റ് എയർപോർട്ടുകൾ ചൊവ്വാഴ് രാത്രി മുതൽ അടയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒർലാൻ്റോ എയർപോർട്ടിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ദശലക്ഷകണക്കിന് ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധവും ഇൻ്റർനെറ്റും തകരാറിലാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 150 മൈൽ വേഗതയിൽ മെക്സികോ ഉൾക്കടലിൽ രൂപംകൊള്ളുന്ന കൊടുങ്കാറ്റ്, കരയിലേക്ക് മണിക്കൂറിൽ 100 മൈൽ വേഗതയിലെത്തുന്ന കാറ്റഗറി 4 കാറ്റാണാന്നെന്നാണ് കാലാവസ്ഥ നിരീക്ഷണവിദഗ്ധർ പറയുന്നത്.

മൂന്നുദിവസം കനത്ത മഴയും കടൽതീരങ്ങളിൽ 12 അടിയോളം ജലനിരപ്പ് ഉയരാനും ചില സ്ഥലങ്ങളിൽ 15 ഇഞ്ച് വരെ മഴപെയ്യാൻ സാധ്യതയുണ്ട്. മിക്ക കൗണ്ടികളിലും വെള്ളിയാഴ്ച വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പെട്രോൾ പമ്പുകളിലും കടകളിലും അവശ്യസാധനങ്ങൾ വാങ്ങാൻ ജനങ്ങളുടെ തിരക്കും നീണ്ടനിരയുമാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് ആഞ്ഞടിച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റിൽ 230 ലധികം പേരാണ് മരിച്ചത്. നോർത്ത് കാരലീനയിലാണ് ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്.

You might also like