ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഏരിയ സമ്മേളനങ്ങൾക്ക് മികച്ച തുടക്കം

0

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഏരിയ സമ്മേളനങ്ങൾക്ക് മികച്ച തുടക്കം.
മിഷനിലും ചർച്ച് അഡ്മിനിസ്ട്രേഷനിലും പാസ്റ്ററൽ മിനിസ്ട്രിയിലും സെൻ്റർ/പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും ഒരുക്കുന്നതിനു വേണ്ടിയുള്ള സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കോതമംഗലം, മേലുകാവ്, മൂവാറ്റുപുഴ, തൊടുപുഴ, വണ്ണപ്പുറം സെൻ്ററുകളുടെ സമ്മേളനം ഒക്ടോബർ 3 ന് രാവിലെ പുളിന്താനം ചർച്ചിലും ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, പിറവം, പുത്തൻകുരിശ് സെൻ്ററുകളുടെ സമ്മേളനം ഉച്ചകഴിഞ്ഞ് കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ചിലും ഇരിട്ടി, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് സെൻ്ററുകളുടെ സമ്മേളനം ഒക്ടോബർ 5 ന് രാവിലെ കണ്ണൂർ, പരിയാരം, മൗണ്ട് പാരാൻ ബൈബിൾ കോളേജിലും വച്ച് അനുഗ്രഹകരമായി നടന്നു.

സമ്മേളനങ്ങളിൽ സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി മുഖ്യ സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ, വൈ പി. ഇ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി, അജി കുളങ്ങര എന്നിവർ പ്രസംഗിച്ചു. ഏരിയ സമ്മേളനങ്ങളിൽ ശുശ്രൂഷകന്മാരുടെയും സഭാ സെക്രട്ടറിമാരുടെയും മികച്ച പങ്കാളിത്തമാണ് എല്ലാ യോഗങ്ങളിൽ ഉണ്ടായിരുന്നത്. ഹൈറേഞ്ച് മേഖലയിലെ സെൻ്ററുകളുടെ സമ്മേളനം ഒക്ടോബർ 14 ന് ഉച്ചകഴിഞ്ഞ് കട്ടപ്പന ചർച്ചിൽ നടക്കും.

You might also like