കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിക്കുക കൗമാരക്കാരെയും കുട്ടികളെയും

0

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം കൂടുതലായി ബാധിക്കുക കൗമാരക്കാരെയും കുട്ടികളെയും. ഡല്‍ഹിയില്‍ രോഗ വ്യാപനം വീണ്ടും വര്‍ധിക്കുമ്ബോള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരതമ്യേന കൂടുതലാണെന്ന് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ച 20 രോഗികളെയാണ് കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍, ഇപ്പോള്‍ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം 170 ആയെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

കോവിഡിന്റെ ആദ്യവരവില്‍ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാല്‍, ഇപ്പോള്‍ കൗമാരക്കാരും കൊച്ചുകുട്ടികളും ഗര്‍ഭിണികളുമൊക്കെ കൂടുതലായുണ്ടെന്നും അദ്ദേഹം പറയുന്നു.

You might also like