വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്.
വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്ബോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റും നിർബന്ധമാക്കും.
ഇതുസംബന്ധിച്ച് ഒക്ടോബർ മാസത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബർ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പ് നല്‍കും. ഡിസംബർ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും. നിയമം ലംഘിക്കുന്നവർക്കെതിരേ ഡിസംബർ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്വമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.