ഡൽഹിയിൽ ‘കൃത്രിമ മഴ’ പെയ്യിക്കണം; കേന്ദ്രത്തിന് കത്തയച്ച് ഡല്‍ഹി സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ച് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് (Artificial rain). ഒക്ടോബര്‍ അവസാനം ദീപാവലി കഴിയുന്നതോടെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകാനുള്ള സാധ്യത ഉണ്ടെന്നും അതിനാൽ നവംബര്‍ ആദ്യവാരത്തില്‍ കൃത്രിമ മഴ പെയ്യിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാന്‍ സാധ്യതയുള്ള ആഘോഷ ദിവസങ്ങളാണ് വരുന്നത്. വായു ശുദ്ധീകരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇപ്പോഴേ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. കൃത്രിമ മഴ പെയ്യിക്കുന്നതിന് വിവിധ ഏജന്‍സികളുമായും സര്‍ക്കാര്‍ വിഭാഗങ്ങളുമായും ചര്‍ച്ച വേണ്ടിവരും അതിനാലാണ് നേരത്തേ കത്തയക്കുന്നതെന്ന് മന്ത്രി മാധ്യമനകളോട് പറഞ്ഞു.

You might also like