ലെബനനിലെ യുന്‍ സമാധാന സേനയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് രാജ്യങ്ങള്‍
ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലെ നഖോറയില്‍ യുഎന്‍ സമാധാന സേനാ താവളത്തിലേക്ക് ഒരു ഇസ്രായേലി ടാങ്ക് വെടിയുതിര്‍ത്തു. നിരീക്ഷണ ടവര്‍ തകര്‍ന്ന് രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ആക്രമണം വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം പ്രതിഷേധ സൂചകമായി ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി.
യുഎന്‍ ദൗത്യത്തിന് നേരെ ആക്രമണമുണ്ടായെന്ന കാര്യം ഇസ്രയേല്‍ സൈന്യം സമ്മതിച്ചു. സമാധാന സേനാംഗങ്ങള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലി ഷെല്ലിംഗിലും വ്യോമാക്രമണത്തിലും 28 പേര്‍ കൊല്ലപ്പെടുകയും 113 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ലെബനന്റെ ക്രൈസിസ് റെസ്പോണ്‍സ് യൂണിറ്റ് പറഞ്ഞു. ഒക്ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലെബനനില്‍ ആകെ 2,169 പേര്‍ കൊല്ലപ്പെടുകയും 10,212 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.