ടൂറിസവുമായി ബന്ധപ്പെട്ട് നിയമം കടുപ്പിച്ച് സൗദി
റിയാദ്: ടൂറിസവുമായി ബന്ധപ്പെട്ട് നിയമം കടുപ്പിച്ച് സൗദി അറേബ്യ. ഹോട്ടലുകൾ, റിസോർട്ടുകൾ പോലുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ലൈസൻസ് ഇല്ലാതെ നടത്തുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ ലഭിക്കും. ടൂറിസം മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്.
ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ലൈസൻസ് ലഭ്യമാക്കാതെയാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ സ്ഥാപനത്തിന് 2.5 ലക്ഷം റിയാൽ വരെ പിഴ ഏർപ്പെടുത്താനാണ് തീരുമാനം. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഹോം സ്റ്റേ പോലുള്ള സ്വകാര്യ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിക്കുന്ന സ്ഥാപനത്തിന് 5,000 റിയാൽ വരെ പിഴ ഈടാക്കും. റിസോർട്ടുകൾ, ഹോട്ടലുകൾ, റസിഡൻസുകൾ പോലുള്ള സംവിധാനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ 50,000 റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഒരു ലക്ഷമായി ഉയരും