യു.എസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി പോളിങ് ശതമാനം റെക്കോഡ് ഭേദിച്ചേക്കുമെന്നാണ് പ്രതീക്ഷ

0

വാഷിംഗ്ടൺ: യു.എസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി പോളിങ് ശതമാനം റെക്കോഡ് ഭേദിച്ചേക്കുമെന്നാണ് പ്രതീക്ഷ. 53.9 എന്ന ഉയർന്ന മുൻകൂർ വോട്ടിങ് ശതമാനം, രാജ്യത്തുടനീളം നിലനിൽക്കുന്ന തീവ്രതാത്പര്യങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഒഹായോയിലെ ബട്‍ലർ കൗണ്ടിയിൽ രജിസ്റ്റേഡ് വോട്ടർമാരിൽ 25 പേരും മുൻകൂറായി വോട്ടുചെയ്തു. രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു കൂടിയായിരിക്കും 2024-ലേത്. മൊത്തം ചെലവ് 1590 കോടി ഡോളറിൽ (1.3 ലക്ഷം കോടി രൂപ) എത്തുമെന്നാണ് കരുതുന്നത്. ഒക്ടോബർ അവസാനംവരെയുള്ള കണക്കനുസരിച്ച് കമലാ ഹാരിസിൻറെ പ്രചാരണസംഘത്തിന് 139 കോടി ഡോളർ (11,691 കോടി രൂപ) സമാഹരിക്കാനായി. ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകിയെത്തിയതാകട്ടെ 109 കോടി ഡോളറാണ് (9,167 കോടി രൂപ).

You might also like