വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്; യുദ്ധം അവസാനിക്കാനായി ശ്രമിക്കുമെന്ന് വാഗ്ദാനം

0

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നിൽ കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്‌ളോറിഡയിലെ മാർ ല ലാഗോയിൽ നിന്നാണ് ട്രംപ് പുടിനെ വിളിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇരു നേതാക്കളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്നും ഇതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായും ട്രംപ് ഫോൺ സംഭാഷണം നടത്തിയിരുന്നു.

ട്രംപ് അധികാരത്തിലെത്തിയാൽ യുക്രെയ്‌നെ തഴയുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് യുക്രെയ്‌ന് പിന്തുണ നൽകിയും പോരാട്ടം അവസാനിപ്പിക്കാനുള്ള സഹായം നൽകുമെന്ന് ഉറപ്പാക്കിയും ട്രംപ് സംസാരിച്ചത്. 25 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചതായും ഇലോൺ മസ്‌കും ഈ സംഭാഷണത്തിൽ ഇവർക്കൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു

You might also like