ഗ്വിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; നൂറിലേറെ മരണം
കൊണെക്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗ്വിനിയിലെ എന്‍സെറെകോരയെന്ന രണ്ടാമത്തെ വലിയ നഗരത്തിലാണ് സംഭവം. നഗരത്തിലെ മോര്‍ച്ചറികളിലും ആശുപത്രി വരാന്തകളിലു ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കൊണെക്രിയില്‍നിന്ന് 570 കിലോമീറ്റര്‍ അകലെയാണ് എന്‍സെറോകോര്‍ എന്ന നഗരം