സുപ്രീംകോടതിയിൽ തീപിടിത്തം

0

ന്യൂഡൽഹി: സുപ്രീംകോടതിയിൽ തീപിടിത്തം. തീപിടിത്തമുണ്ടായ ഉടൻ തന്നെ അണയ്ക്കാനായി. ഇതിനാൽ ഒഴിവാക്കാനായത് വലിയ ഒരു അപകടമാണ്. സംഭവമുണ്ടായത് കോടതി നമ്പര്‍ 11നും, കോടതി നമ്പര്‍ 12നും ഇടയ്ക്കുള്ള വെയിറ്റിങ് ഏരിയയിലാണ്. പുക ഉയർന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ തീ  കെടുത്തുകയായിരുന്നു. ചെറിയ തീപിടിത്തമാണ് ഉണ്ടായതെങ്കിലും പുകപടലം ഉയർന്നു. ഇതേത്തുടർന്ന് കോടതി നമ്പര്‍ 11ലെ നടപടികള്‍ താൽക്കാലികമായി നിർത്തിവച്ചു.

You might also like