കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം ജനുവരി 1 മുതൽ ഫ്‌ളോറിഡയിൽ പ്രാബല്യത്തിൽ വരുന്നു

0

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഓൺലൈൻ അക്കൗണ്ടുകൾ നിരോധിക്കുന്ന നിയമം ഫ്ലോറിഡ സംസ്ഥാനത്ത് നിലവിൽവരുന്നു. 2025 ജനുവരി 1 മുതൽ, ഫ്ലോറിഡയിൽ 14 വയസ്സിന് താഴെയുള്ള ആർക്കും സോഷ്യൽ മീഡിയ അക്കൗണ്ട് അനുവദിക്കില്ലെന്നുള്ള ഉത്തരവിൽ ഗവർണർ റോൺ ഡിസാൻ്റിസ് ഒപ്പു വെയ്ക്കും.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ 14 വയസ്സിന് താഴെയുള്ളവരുടേതെന്ന് സംശയിക്കുന്ന ഏതൊരു അക്കൗണ്ടും അവസാനിപ്പിക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമകൾക്ക് തർക്കിക്കാൻ 90 ദിവസത്തെ സാവകാശം പുതിയ നിയുക്ത നിയമത്തിൽ അനുവദിക്കുന്നുണ്ട് .

15 വയസ് മുതൽ പ്രായമുള്ള കുട്ടികളുടെ അക്കൗണ്ടുകൾ ടാർഗെറ്റ് ചെയ്യപ്പെട്ടാൽ, അവരുടെ രക്ഷിതാക്കൾക്ക് സമ്മതം നൽകാൻ സാധിക്കും. ബോധപൂർവം നിയമം ലംഘിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ സൈറ്റുകൾക്കും നിയമം മൂലം കനത്ത പിഴ ചുമത്തപ്പെടും. എന്നിരുന്നാലും, ആദ്യ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയെ ബാധിക്കുന്ന ഈ നിയമം ഇതിനകം തന്നെ വെല്ലുവിളിക്കപ്പെട്ടിട്ടുണ്ട്.

പ്രാഥമിക നിരോധനത്തിനുള്ള നീക്കത്തിൽ കോടതി വിധി പുറപ്പെടുവിക്കുന്നതുവരെ സംസ്ഥാനം ഇത് നടപ്പിലാക്കില്ലെന്ന് അറ്റോർണി ജനറൽ ആഷ്‌ലി മൂഡിയുടെ ഓഫീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ വാദം പൂർണ്ണമായി കേൾക്കും.

ലൈംഗിക ഉള്ളടക്കം പോലുള്ള “പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ മെറ്റീരിയലുകൾ” ഉള്ള ഏതൊരു വെബ്‌സൈറ്റും 18 വയസ്സിന് താഴെയുള്ള ആർക്കും ആക്‌സസ് ചെയ്യുന്നത് തടയാൻ പ്രായ പരിശോധന നിർബദ്ധമാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. ഇത് പാലിക്കാത്ത സൈറ്റുകൾക്കെതിരെ വീണ്ടും കനത്ത പിഴ ഈടാക്കും. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഓസ്‌ട്രേലിയയും കഴിഞ്ഞ ആഴ്ച സമാനമായ നിയമം പാസാക്കിയിരുന്നു.

You might also like