IPG ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ.
തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച് (IPG) 48 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ 15 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ സിനുരാജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് ചെങ്ങന്നുർ, ജോയി പാറക്കൽ, ബി. മോനാച്ചൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും. ഈ ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, സൺഡേസ്കൂൾ & സി. സി. വൈ. എം. സംയുക്ത സമ്മേളനം, ലേഡീസ് ഫെല്ലോഷിപ്പ്, ഞാറാഴ്ച പകൽ സംയുക്ത സഭായോഗവും നടക്കും. സഭാ യോഗത്തിൽ പാസ്റ്റർ അജി ഐസക് ദൈവ വചനം ശുശ്രുഷിക്കും.ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. പോൾസൺ കണ്ണൂർ & ടീം ഗാനശുശ്രുഷ നിർവഹിക്കും. കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ജനറൽ സെക്രട്ടറി പാസ്റ്റർ സ്. ഡി.വിനോദും കൺവീനറായി പാസ്റ്റർ അനൂപ് രത്നയും പ്രവർത്തിച്ചു വരുന്നു.