സിറിയൻ നാവികസേനയെ തകർത്തെന്ന് ഇസ്രയേൽ

0

ഡമാസ്‌കസ്: ​പ്ര​സി​ഡ​ന്റ് ​ബാ​ഷ​ർ​ ​അ​ൽ-​അ​സ​ദിന്റെ പതനത്തിന് പിന്നാലെ സിറിയൻ നാവിക സേനയെ തകർത്തെന്ന് അവകാശപ്പെട്ട് ഇസ്രയേൽ. അൽ – ബയ്‌ഡ, ലതാകിയ നാവിക താവളങ്ങളിലായി 15ഓളം കപ്പലുകൾ ഇസ്രയേൽ തകർത്തെന്നാണ് വിവരം. അസദിന്റെ കാലത്ത് 4,000 നാവികരും 2,500 റിസേർവ് അംഗങ്ങളും മാത്രമാണ് സിറിയൻ നേവിയിലുണ്ടായിരുന്നത്. അതേസമയം, 48 മണിക്കൂറിനിടെ 480 ആക്രമണം നടത്തിയ ഇസ്രയേൽ അസദ് ഭരണകൂടത്തിന്റെ 80 ശതമാനം സൈനിക ശേഷിയും നശിപ്പിച്ചു.

ടാർറ്റസ്, ഡമാസ്കസ്, പാൽമിറ, ലതാകിയ തുടങ്ങിയ ഇടങ്ങളിലെ വ്യോമതാവളങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും യുദ്ധ വിമാനങ്ങളും ടാങ്കുകളും തകർത്തു. അ​സ​ദിന്റെ പതനം മുതലെടുത്ത് ഐസിസ് അടക്കമുള്ള ഭീകര സംഘടനകൾ ആയുധങ്ങളും മറ്റും കൈയടക്കുന്നത് തടയാനാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ പക്ഷം.

You might also like