പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

0

ചിക്കാഗോ : നാല്പതാമത് പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ഡിസംബർ ഏഴിന് ചിക്കാഗോയിൽ വച്ച് നടന്നു. സെലിബ്രേഷൻ ചർച്ചിൽ വച്ച് രാവിലെ ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സി പി എ, ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ ഡോക്ടർ ജോനാഥൻ ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ജീന വിൽസൺ എന്നിവർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.

കോൺഫറൻസിന്റെ തീം ജനറേഷൻ ടു ജനറേഷൻ (സങ്കീർത്തനം 78:4) നാഷണൽ കൺവീനർ അവതരിപ്പിച്ചു.
തുടർന്ന് വിവിധ സബ് കമ്മറ്റികളിലേക്ക് നാഷണൽ കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്തു. നിലവിലുള്ള സബ് കമ്മറ്റികൾ വിപുലീകരിക്കുവാനും കൂടുതൽ സബ് കമ്മിറ്റികൾ രൂപീകരിക്കുവാനും നാഷണൽ ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

You might also like