സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം

0
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം; RTPCR നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചു
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഞായറാഴ്ച വരെ കർശന നിയന്ത്രണം, ചന്തകളിൽ കച്ചവടക്കാർ 2 മീറ്ററെങ്കിലും അകലം പാലിക്കണം; സിനിമാ സീരിയൽ ഷൂട്ടിംഗ് നിർത്തിവെക്കണം
സംസ്ഥാനത്തെ കൊവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം. സാമൂഹ്യ അക്കലം പാലിക്കാൻ കഴിയാത്ത മറ്റ് പരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കൂടി അധികച്ചുമതല നൽകും. ഓക്സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങളിൽ എമർജൻസി സ്റ്റിക്കർ പതിപ്പിക്കണം. മരുന്നും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കർ പതിപ്പിക്കണം. ചന്തകളിൽ കച്ചവടക്കാർ 2 മീറ്ററെങ്കിലും അകലം പാലിക്കണം. സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് ഡെലിവറിൽ ബോയ്സിനെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. പരിശോധനാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നതിനെ തുടർന്നാണ് നടപടി.
You might also like