ഇ​ന്ത്യ​യി​ല്‍ നി​ന്നു​മെ​ത്തു​ന്ന​ പൗ​ര​ന്മാ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ; ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് ത​ട​വും പി​ഴ​യും

0

സി​ഡ്നി: ഇ​ന്ത്യ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന സ്വ​ന്തം പൗ​ര​ന്മാ​ര്‍​ക്ക് താ​ല്‍കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ ത​ട​വും ക​ന​ത്ത പി​ഴ​യും ന​ല്‍​കേ​ണ്ടി​വ​രും. 51,000 ഡോ​ള​ര്‍ വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ക. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​തെ മ​റ്റു രാ​ജ്യ​ങ്ങ​ള്‍ വ​ഴി ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് വി​ല​ക്ക് ബാ​ധി​ക്കു​ക.

വി​ല​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. മെ​യ് മൂ​ന്നി​ന് ഓ​സ്ട്രേ​ലി​യ​യി​ല്‍ എ​ത്തു​ന്ന​തി​ന് 14 ദി​വ​സം ഇ​ന്ത്യ​യി​ല്‍ ത​ങ്ങി​യ ആ​ര്‍​ക്കും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് പൗ​ര​ന്‍​മാ​ര്‍ തി​രി​കെ വ​രു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള തീ​രു​മാ​നം ഓ​സ്ട്രേ​ലി​യ കൈ​ക്കൊ​ള്ളു​ന്ന​ത്. ഈ ​ആ​ഴ്ച ആ​ദ്യം ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ള്‍​ക്കും ഓ​സ്‌​ട്രേ​ലി​യ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

You might also like