എലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിൽ ഈ മാസം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് യുഎഇ

0

യുഎഇ: എലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിൽ രണ്ട് ഉപഗ്രഹങ്ങൾ ഈ മാസം വിക്ഷേപിക്കുമെന്ന് യുഎഇയുടെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഇന്ന് വ്യാഴാഴ്ച‌ അറിയിച്ചു.

മേഖലയിലെ ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹമായ MBZ-SAT ഉം ഇവിടുത്തെ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂമി നിരീക്ഷണ ക്യൂബ്സാറ്റായ HCT-SAT 1 ഉം ഒരുമിച്ച് ആണ് SpaceX ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുക.

യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് ഈ മാസം രണ്ട് ഉപഗ്രഹങ്ങളും വിക്ഷേപിക്കുമെന്ന് പദ്ധതികൾക്ക് പിന്നിലെ പ്രധാന ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമറി അറിയിച്ചു.

You might also like