കശ്മീരിൽ‌ കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് ​ഗുരുതര പരിക്ക്

0

ശ്രീന​ഗർ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം. ആറ് സൈനികർക്ക് ​ഗുരുതര പരിക്ക്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ‌ പട്രോളിം​ഗിനിടയിലാണ് സ്ഫോടനമുണ്ടായത്.

ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. പട്രോളിം​ഗിനിടെ സൈനികൻ കുഴിബോംബിൽ അറിയാതെ ചവിട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു
You might also like