ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ 500,000 ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

0

വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ 500,000 ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ലോക നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനുളളിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ഉൾപ്പെടെയുളളവർ നാളെ ചടങ്ങിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ എത്തിയിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ ട്രംപ് ക്ഷണിക്കാത്തവരുടെ വിവരങ്ങളാണ് അന്തർദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്നത്. അടുത്ത സൗഹൃദമുണ്ടായിട്ടും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്.

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതേ സമയം തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ നൈജൽ ഫാരാജ് ചടങ്ങിൽ പങ്കെടുക്കും.

യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ, ജർമ്മനി പ്രസിഡൻ്റ് ഒലാഫ് ഷോൾസ്, എന്നിവരെയും ട്രംപ് ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്. സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലയെന്നും പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരിക്കും ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.

You might also like