മദ്യപിച്ച് വിമാനം പറത്താൻ എത്തി: പൈലറ്റ് അറസ്റ്റിൽ
ജോർജിയ : മദ്യപിച്ച് ലക്കുകെട്ട് വിമാനം പറത്താൻ എത്തിയ പൈലറ്റ് അറസ്റ്റിൽ. ജോർജിയയിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെടേണ്ട സൗത്ത് വെസ്റ്റ് എയർലൈൻസിന്‍റെ വിമാനത്തിന്‍റെ പൈലറ്റാണ് മദ്യപിച്ച് എത്തിയത്. എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ പൈലറ്റിനെ പിടികൂടിയതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനം വൈകി.
സൗത്ത് വെസ്റ്റ് എയർലൈൻസിന്‍റെ 52 വയസുള്ള പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് ബുധനാഴ്ച പിടിയിലായത്. മദ്യത്തിന്‍റെ ഗന്ധം വമിച്ച പൈലറ്റിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇയാളെ ജോലിയിൽ നിന്ന് നീക്കിയതായും യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിൽ ക്ഷമാപണം നടത്തുന്നതായും സൗത്ത് വെസ്റ്റ് എയർലൈൻസ് അറിയിച്ചു.