ഇസ്രായേൽ പ്രതിരോധ സേനാ മേധാവി രാജി പ്രഖ്യാപിച്ചു

0

തെൽ അവിവ്: 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്രായേൽ പ്രതിരോധ സേനാ മേധാവി ഹെർസി ഹലേവി രാജി പ്രഖ്യാപിച്ചു. ഇദ്ദേഹത്തോടൊപ്പം സൈന്യത്തിന്‍റെ ദക്ഷിണ കമാൻഡ് മേധാവി യാരോൺ ഫിൻകെൽമാനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ച് ആറിന് താൻ ഇസ്രായേൽ പ്രതിരോധ സൈന്യത്തിന്‍റെ ചുമതലയൊഴിയുമെന്ന് കാണിച്ച് ഹെർസി ഹലേവി പ്രതിരോധ മന്ത്രി ഇസ്രായേൽ കാർട്സിന് കത്ത് നൽകി. യാരോൺ ഫിൻകെൽമാനും പ്രതിരോധ മന്ത്രിക്ക് കത്ത് നൽകിയെങ്കിലും സ്ഥാനമൊഴിയുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല.

ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് 15 മാസവും, വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ട് ദിവസവും പിന്നിടുമ്പോഴാണ് സൈനിക മേധാവിയുടെ രാജി. വെടിനിർത്തലിന്‍റെ ആദ്യഘട്ടം പൂർത്തിയാകുന്നതിന് പിന്നാലെയാകും ഹലേവിയുടെ രാജി.

ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കിൽ കടുത്ത ആക്രമണം തുടരുകയാണ് ഇസ്രായേൽ. വെ​സ്റ്റ് ബാ​ങ്കി​ലെ ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്കി​ലെ ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ​ക്കാ​രും വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി ഫ​ല​സ്തീ​നി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

You might also like