രാഷ്ട്രപതിയുടെ മെഡൽ കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ എസ്.ഐ എം.എസ് ഗോപകുമാറിന്.

0

വാഴൂർ : സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ എസ്.ഐ എം.എസ് ഗോപകുമാർ അർഹനായി. വാഴൂർ സ്വദേശിയായ ഗോപകുമാർ 2017 – ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, 2021- ൽ ബാഡ്ജ് ഓഫ് ഓണർ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിന്നും നിയമബിരുദം (എൽ എൽ ബി ) കരസ്ഥമാക്കിയ ഇദ്ദേഹം നിലവിൽ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ലീഗൽ സെൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്നു.

അഞ്ചാം ബെറ്റാലിയനിൽ 1993 ജനുവരി ഒന്നാം തീയതി പോലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിക്കുകയും പരിശീലനത്തിനു ശേഷം ബറ്റാലിയനിൽ ജോലിചെയ്ത് 1997- ൽ കോട്ടയം ജില്ലാ റിസർവ് ക്യാമ്പിലേക്ക് ട്രാൻസ്ഫർ ആകുകയും ചെയ്തിട്ടുള്ളതാണ്. 2001 വർഷം ലോക്കൽ പോലീസിലേക്ക് ട്രാൻസ്ഫറായി കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, വിവിധ ഓഫീസുകളിലും മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ തുളസി ബി നായർ, ( ക്വാളിറ്റി കൺട്രോളർ, കൊട്ടാരം ഫുഡ് ഇൻഡസ്ട്രി, കാഞ്ഞിരപ്പള്ളി )
മക്കൾ : ജി നന്ദന (ജൂനിയർ അർക്കിട്ടക്ട് ലൂസിഡ് സെൻസ് , കോട്ടയം ), രേവന്ത് ജി , (+ 1 വിദ്യാർത്ഥി , അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട്). പരേതരായ പി കെ ശ്രീധരൻ നായർ ( മുൻ ഹെഡ്മാസ്റ്റർ, ഗവൺമെൻറ് എൽ പി സ്കൂൾ, തേക്കാനം, വാഴൂർ), വി ആർ രാജമ്മയുടെയും മകൻ ആണ് ഗോപകുമാർ.

You might also like