ആ​ഗോള സമാധാനത്തിനായി ട്രംപുമായി ഒന്നിക്കുമെന്ന് മോദി

0

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എന്റെ പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞു, അതിൽ സന്തോഷമുണ്ട്. രണ്ടാം ഘട്ടവും പ്രസിഡന്റായതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു’, നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും യഥാർത്ഥ സുഹൃത്തുക്കളായാണ് കാണുന്നതെന്ന് ട്രംപും മറുപടി പറഞ്ഞു. ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി എക്സിലൂടെയാണ് അറിയിച്ചത്.

പരസ്പരം പ്രയോജനകരവും വിശ്വാസനീയവുമായ പങ്കാളിത്തത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ സമാധാനത്തിനും ആ​ഗോള സമാധാനത്തിനും സ്മൃദ്ധിയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരുമിക്കുമെന്നും മോദി എക്സിൽ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണള്‍ഡ് ട്രംപിന് മോദി ആശംസയറിയിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍ നേരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പങ്കെടുത്തത്.

You might also like