5G ഇന്ത്യയില്‍ ഉടനെത്തും, പരീക്ഷണം ഒരാഴ്ചക്കുള്ളില്‍ തുടങ്ങാന്‍ ടെലികോം കമ്ബനികളോട് ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം
New Delhi : രാജ്യത്ത് 5G സേവനത്തിലേക്ക് അടുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട് സ്ഥലങ്ങളില്‍ 5G യുടെ സങ്കേതികതയും സ്പെക്‌ട്രവും പരീക്ഷണം നടര്‍ത്താന്‍ കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം (Ministry of Communications) ഇന്ത്യയിലെ ടെലികാം കമ്ബനികളോട് ആവശ്യപ്പെട്ടു.
ഇതിനോടകം രാജ്യത്ത് പ്രധാന ടെലികോ ദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വി എന്നിവര്‍ ഇന്ത്യയില്‍ ഓട്ടോകെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പരീക്ഷണം നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്. നഗരം, ഗ്രമങ്ങള്‍ തുടങ്ങിയ വിവിധ പ്രദേശിങ്ങളില്‍ പരീക്ഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ടെലികോം കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ചൈനീസ് ടെലികോം ദാതാക്കളെ പരീക്ഷണത്തില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിട്ടുണ്ട്. അതായത് ചൈനീസ് നെറ്റവര്‍ക്ക് ദാതാക്കളായ ഹുവാവെയുടെ 5G സ്പെക്‌ട്രം പരീക്ഷണം നടത്താനുള്ള ആവശ്യം ഇന്ത്യ നിഷേധിക്കുകയായിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇന്ത്യയില്‍ ചില ഇടങ്ങളിലായി 5G സേവനത്തിന്റെ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പും സമ്മതം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു സേവന കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കുന്നതിനായി.
പൂര്‍ണ്ണ തദ്ദേശീയമായിട്ടാണ് ജിയോ ഇന്ത്യയില്‍ 5 സ്പെക്‌ട്രം വികസിപ്പിക്കുന്നെതെന്ന് റിലയന്‍സ് അറിയിച്ചിരുന്നു. തദ്ദേശിയമായി വലിയ തോതില്‍ മിമോകളും 5G മറ്റ് സങ്കേതിക ഉപകരണങ്ങളും നിര്‍മിക്കുമെന്ന് ജിയോ വ്യക്തമാക്കിയുരുന്നു. ജിയോ രാജ്യത്തെ മേക്ക് ഇന്‍ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത് എന്ന് പദ്ധതികളും സംയോജിപ്പിച്ചാണ് തങ്ങളുടെ 5G സേവനം വികസിപ്പിക്കുന്നത്.
ഇന്ത്യയിലെ മറ്റൊരു ടെലികോം സേവന ദാതാക്കളായ ഭാരതി എയടെല്‍ മാസങ്ങള്‍ക്ക് മുമ്ബ് ഹൈദരാബാദില്‍ 5G സേവനം പരീക്ഷണം നടത്തിയുരുന്നു. തങ്ങള്‍ക്ക് 5G നെറ്റവര്‍ക്കിനുള്ള അനുമതിയും ഓപ്പം ഏറ്റവും വികസനങ്ങളുടെ അവതരണവുമാണ് ഇനിയും ബാക്കിയുള്ളതെന്ന് എയര്‍ടെല്‍ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ മുതല്‍ തന്നെ 5G സേവന ഉറപ്പാക്കുന്ന ഫോണുകള്‍ വിപണയില്‍ എത്തി തുടങ്ങിട്ടുണ്ട്. ഇപ്പോള്‍ ബജറ്റ് ഫോണുകളും 5G സേവന ഉറപ്പാക്കുന്നുമുണ്ട്.
5G വരുന്നതോടെ ഇന്ത്യയിലെ വിവിധ വിവര ആശയവിനിമയ സങ്കേതിക മേഖലയിലാണ് വളര്‍ച്ചയുണ്ടാകുന്നത്. സ്മാര്‍ട്ട് സിറ്റി, വിച്ച്‌യുവല്‍ ബാങ്കിങ്, 4K 8K തലത്തിലുള്ള വീഡിയോകള്‍ ഓഗ്മെന്റ് റിയലിറ്റി, ആര്‍ട്ടിഫിഷില്‍ റിയാലിറ്റി തുടങ്ങിയവയുടെ സുഗമമമായി പ്രവര്‍ത്തനമാണ് ഉറപ്പാക്കുന്നത്. നിലവില്‍ ദക്ഷിണ കൊറിയ, ചൈന, ,അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലാണ് 5G സേവനമുള്ളത്.