ദുബായിൽനിന്ന് ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിച്ച് എമിറേറ്റ്സ്
ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് എമിറേറ്റ്സ് എയർലൈൻ പുനരാരംഭിച്ചു. ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് തീരുമാനം. മേഖലയിൽ സംഘർഷങ്ങളെ തുടർന്ന് ജനുവരി 31 വരെ രണ്ടിടങ്ങളിലേക്കുമുള്ള സർവീസ് എമിറേറ്റ്സ് നിർത്തിവച്ചിരുന്നു.
വെടിനിർത്തൽ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ സഹായകമാകുമെന്നും എയർലൈൻ അഭിപ്രായപ്പെട്ടു. ഏപ്രിൽ ഒന്നു മുതൽ ബെയ്റൂട്ടിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുമെന്നും വ്യക്തമാക്കി.