യുഎസിന് പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ ഒരുങ്ങി അർജന്റീനയും

0

ബ്യൂനസ്‌ ഐറിസ്‌: ലോകാരോഗ്യ സംഘടനയിൽ നിന്ന് (ഡബ്ല്യുഎച്ച്‌ഒ) പിന്മാറാൻ ഒരുങ്ങി അർജന്റീന. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്നതായി കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്‌ പറഞ്ഞതിനു ശേഷമാണ്‌ അർജന്റീനയുടെ നീക്കം. ലോകാരോഗ്യ സംഘടന കോവിഡ് -19 പോലുള്ളവ പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവുകൾ മൂലമാണ്‌ അർജന്റീനയുടെ പിൻമാറ്റമെന്നാണ്‌ മിലേയുടെ വാദം.

വലതുപക്ഷ യാഥാസ്ഥിതികവാദിയായ ഹാവിയേർ മിലേ ട്രംപിന്റെ കടുത്ത അനുകൂലിയാണ്‌. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നും അമേരിക്ക പിൻമാറിയിരുന്നു. പ്രസിഡന്റ്‌ പദവിയിൽ അധികാരമേറ്റതിന്‌ പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്ന് പക്ഷക്കാരാണ്‌ ട്രംപും മിലേയും. 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ഭരണകാലത്തും പാരിസ് ഉടമ്പടിയിൽനിന്ന് യുഎസ്‌ പിന്മാറിയിരുന്നു. ഫോസിൽ ഇന്ധനങ്ങളെയും ധാതുഖനനവും പ്രോത്സാഹിപ്പിക്കുമെന്നും ഇലക്‌ട്രിക്‌ വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ്‌ പിൻവലിക്കുമെന്നും ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

You might also like