
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാന് തുടക്കമാവും
റിയാദ്: മാസപ്പിറവി ദൃശ്യമായതോടെ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാന് തുടക്കമാവും. സൗദി അറേബ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഈ വർഷം ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതല്‍ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും.