ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നു: രണ്ടാംഘട്ട കരാറിനായി സമ്മര്‍ദ്ദം ചെലുത്തി ഹമാസ്

0

സ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ, സ്ഥിരമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒക്ടോബര്‍ 7 ന് രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് പലസ്തീന്‍ സായുധ സംഘം ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച 15 മാസത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം ജനുവരി 19 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി, ഹമാസ് 25 ബന്ദികളെ മോചിപ്പിക്കുകയും എട്ട് പേരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് തിരികെ നല്‍കുകയും ചെയ്തു, ഇസ്രയേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ പലസ്തീന് കൈമാറുകയും ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ട കടുത്ത ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം ഞായറാഴ്ച ആരംഭിക്കും. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ട ഡസന്‍ കണക്കിന് ബന്ദികളുടെ മോചനം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഒരു പ്രതിനിധി സംഘത്തെ ഈജിപ്തിലേക്ക് അയച്ചതായി പറയുന്നു.

You might also like