വലിയ ഇടയന് നാടിന്റെ യാത്രാമൊഴി
തിരുവല്ല: കാലം ചെയ്ത മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ സഭാധ്യക്ഷനുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. തിരുവല്ല സഭാ ആസ്ഥാനത്ത് ബിഷപ്പുമാര്‍ക്കുള്ള പ്രത്യേക കല്ലറയിലായിരുന്നു കബറടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ശുശ്രൂഷകള്‍.
സംസ്ഥാനത്തിന്റെ ആദര സൂചകമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കബറടക്ക ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നല്കി.
നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ജീവിത യാത്രയില്‍ ലോക ക്രൈസ്തവസഭകളിലും പൊതുസമൂഹത്തിലും സമാനതകളില്ലാത്ത ചരിത്രം രചിച്ച വലിയ ഇടയന്റെ വിയോഗം ബുധനാഴ്ച പുലര്‍ച്ചെ 1.15നായിരുന്നു.