ഡൽഹിയിൽ 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക്‌ ഇനി ഇന്ധനമില്ല

0

ന്യൂഡൽഹി : 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക്‌ ഇന്ധനം നൽകില്ലെന്ന ഉത്തരവുമായി പുതുതായി അധികാരമേറ്റ ഡൽഹി ബിജെപി സർക്കാർ. വാഹനങ്ങൾക്ക് 15 വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോൾ നൽകരുതെന്നാണ്‌ ഉത്തരവ്‌.

മലിനീകരണം നിയന്ത്രിക്കാനുള്ള മാർ​ഗങ്ങളുടെ ഭാ​ഗമായാണ് തീരുമാനമെന്നാണ് വിശദീകരണം. ഇത്തരം വാഹനങ്ങൾ തിരിച്ചറിയാനായി പ്രത്യേക ടീമിനെ രൂപീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.മാര്‍ച്ച് 31 മുതൽ നിയമം പ്രാബല്യത്തിൽ വരും.

15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയുന്നതിന് പ്രത്യേക ഉപകരണങ്ങൾ പമ്പുകളിൽ സ്ഥാപിക്കുമെന്നും അത്തരം വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ്ങ് സിസ്ര പറഞ്ഞു. നിർദേശം നടപ്പിലാക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിനു മുകളിലുള്ള പെട്രോൾ വാഹനങ്ങളും റോഡുകളിൽ അനുവദിക്കില്ലെന്ന് ഡൽഹി സർക്കാരും നാഷണൽ ക്യാപിറ്റൽ റീജിയണും തമ്മിൽ ധാരണയുണ്ട്. ഡൽഹിയിലേക്കെത്തുന്ന വലിയ വാഹനങ്ങളെയും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You might also like