സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍: കണക്കുകള്‍ പങ്കുവച്ച്‌ മുഖ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൈവശം ബള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ 6,008 എണ്ണമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ടൈപ്പ് സിലിണ്ടര്‍ 21,888. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് 119.7 മെട്രിക് ടണ്‍. ശരാശരി ഉപയോഗം 111.49 മെട്രിക് ടണ്‍. സംസ്ഥാനത്തിന്റെ കൈവശം നിലവില്‍ 220.09 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉണ്ട്.

ലിക്വിഡ് ഓക്‌സിജന്‍ സ്റ്റോറേജ് 8 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും നിലവിലുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശു

പത്രി, കരുനാഗപ്പിള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, എറണാകുളം, കോട്ടയം തൃശൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളില്‍ ഓക്‌സിജന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. അതിന്റെ അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിച്ച പ്ലാന്റ് ശനിയാഴ്ച കമ്മീഷനിങ് ചെയ്യും. 9 യൂണിറ്റുകള്‍ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് 38 യൂണിറ്റുകള്‍ക്ക് അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

You might also like