ഓക്‌സിജന്‍ ഉറപ്പാക്കാന്‍ വാര്‍ റൂം; ഓരോ മണിക്കൂറിലും നിരീക്ഷണം

0

തലസ്ഥാനത്തെ പുതിയ ഓക്‌സിജന്‍ പ്ലാന്‍റ് ഇന്ന് കമ്മിഷന്‍ ചെയ്യും

തിരുവനന്തപുരം:സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഓരോ മണിക്കൂറിലും വിവരം അറിയാനുള്ള വാര്‍ റൂം സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിച്ച ഓക്‌സിജന്‍ പ്ലാന്‍റ് ഇന്ന് കമ്മിഷന്‍ ചെയ്യും. 6,008 ബള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറും 21,888 ബി ടൈപ്പ് സിലിണ്ടറും സ്റ്റോക്കുണ്ട്. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കിന്റെ ശേഷി 119.7 ടണ്ണാണ്. ശരാശരി ഉപയോഗം 111.49 ടണ്‍ മാത്രമായിരിക്കെ സംസ്ഥാനത്ത് നിലവില്‍ 220.09 ടണ്‍ ഓക്‌സിജന്‍ സ്റ്റോക്കുണ്ട്.

എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ലിക്വിഡ് ഓക്‌സിജന്‍ സംഭരണ സൗകര്യമുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, എറണാകുളം, കോട്ടയം തൃശൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഒന്‍പത് ഓക്സിജന്‍ യൂണിറ്റുകള്‍ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് 38 യൂണിറ്റുകള്‍ക്ക് അംഗീകാരം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like