
സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി 29 മുതൽ
റിയാദ് : സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
29 മുതൽ ഏപ്രിൽ 2 വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം മുതൽ വാരാന്ത്യ അവധി തുടങ്ങുന്നതിനാൽ ഏപ്രിൽ 3 ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യ മേഖലയിലുള്ളവർക്ക് ലഭിക്കും. അങ്ങനെയെങ്കിൽ മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കാനാണ് സാധ്യത.