ആത്മമാരി‍യുടെ ദിനങ്ങളായി ഐപിസി യുകെ & അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രഭാഷകന്‍

0

കേംബ്രിഡ്ജ് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 18-ാംമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍. ഉദ്ഘാടനം റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണു മുഖ്യ പ്രഭാഷകന്‍. സിസ്റ്റര്‍ രേഷ്മ തോമസ് (ഐപിസി യുഎസ്എ മി‍ഡ് വെസ്റ്റ് റീജിയണ്‍ ലേഡീസ് ഫെലോഷിപ് സെക്രട്ടറി സഹോദരിമാരുടെ കൂട്ട്യ്മയിൽ സന്ദേശം നല്കും. ഐപിസി ജനറൽ സെക്രട്ടറി റവ.ഡോ. ബേബി വർഗീസ് മുഖ്യ അതിഥിയാണ്.

യു.കെയിലും യൂറോപ്പിലുമായി പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു. പാസ്‌റ്റേഴ്‌സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്‌കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ പൊതുസുവിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയുണ്ടാകും. റീജിയണ്‍ ഗായകസംഘം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

You might also like