Kerala Lockdown Police Travel Pass Online: പൊലീസ് പാസിനുള്ള പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ നാളെ മുതല്‍
Kerala Lockdown Police Travel Pass Online: തിരുവനന്തപുരം. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച വെകുന്നേരത്തോടെ നിലവില്‍ വരും. സംവിധാനം നിലവില്‍ വരുന്നത് വരെ അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലിസ് പാസ്സിന്‍റെ ആവശ്യമില്ല.
വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.
കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ നാളെ രാവിലെ ആറ് മണി മുതല്‍ 16-ാം തിയതി വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍. പൊതുഗതാഗതം ഇല്ല. ഹോട്ടലുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. പാര്‍സല്‍ സേവനത്തിന് മാത്രമാണ് അനുമതി. ബാങ്കുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം.
സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.