തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വില കൂട്ടി
ന്യൂഡല്‍ഹി: പെട്രോള്‍,-ഡീസല്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കൂട്ടി. ഡല്‍ഹിയില്‍ പെട്രോളിന് 28 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോള്‍ വിലയില്‍ 87 പൈസയുടെ വര്‍ധനയുണ്ടായപ്പോള്‍ ഡീസല്‍ ഒരു രൂപയും ഡല്‍ഹിയില്‍ കൂടി. ജനുവരി-,ഫെബ്രുവരി മാസങ്ങളില്‍ കുത്തെന ഉയര്‍ന്ന ഇന്ധനവില ഫെബ്രുവരി 27ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിര്‍ത്തിവെച്ച വിലവര്‍ധന ഈ മാസം നാലു മുതല്‍ വീണ്ടും തുടരുകയാണ്.