
ലഡാക്കിൽ രണ്ടു ജവാന്മാർ വീര മൃത്യു വരിച്ചു
ശ്രീനഗർ: ലഡാക്കിൽ രണ്ടു ജവാന്മാർ വീര മൃത്യു വരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. കരസേനാ ജവാന്മാർ ഡ്യൂട്ടിക്കിടെയാണ് മരണപ്പെട്ടത്. ഹവിൽദാർ കിഷോർ ബാര, സിപ്പോയി സൂരജ്കുമാർ എന്നീ ജവാന്മാരാണ് മരിച്ചത്. ഫയർ ആൻഡ് ഫ്യൂരി കോർ അംഗങ്ങളാണ് ഇവർ. എന്നാൽ ഇവർ മരണപ്പെട്ട കാരണം കരസേന അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.