
ബഹിരാകാശത്ത് നിന്നും നോക്കുമ്പോള്‍ ഇന്ത്യ അത്ഭുതമാണെന്ന് സുനിത വില്യംസ്
വാഷിങ്ടണ്‍: ബഹിരാകാശത്ത് നിന്നും നോക്കുമ്പോള്‍ ഇന്ത്യ അത്ഭുതമാണെന്ന് സുനിത വില്യംസ്. ഹിമാലയത്തിന് മുകളിലൂടെ കടന്നുപോയപ്പോള്‍ കണ്ടത് അവിസ്മരണീയമായ കാഴ്ചകളായിരുന്നു. ഒന്‍പത് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങള്‍ ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോള്‍ ബുച്ച് വില്‍മോറിന് അവിശ്വസനീയമായ ഏതാനും ചിത്രങ്ങള്‍ ലഭിച്ചു. തികച്ചും അത്ഭുതകരം എന്നാണ് ഇന്ത്യയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുനിത വില്യംസ് മറുപടി നല്‍കിയത്. ഇന്ത്യന്‍ ഭൂപ്രകൃതിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. ഗുജറാത്ത് തീരപ്രദേശത്തെ മത്സ്യബന്ധന കപ്പലുകളുടെ കാഴ്ചയും സുന്ദരമാണെന്ന് അവര്‍ പറഞ്ഞു. രാത്രിയിലെ നഗരങ്ങളുടെ വെളിച്ചം വളരെ ആകര്‍ഷണീയമാണ്