കേരളത്തിൽ ഇന്ന് 64 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 64 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; ഇതോടെ ആകെ കോവിഡ് മരണങ്ങൾ 5,746 ആയി ഉയർന്നു
സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര് 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര് 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 387 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.
You might also like