ആരാധനാലയങ്ങളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശത്തെ തുടർന്ന് ക്രൈസ്തവ വിഭാഗങ്ങൾ വീണ്ടും ഓണ്‍ലൈന്‍ ആരാധനകളിലേക്ക്

0

കോട്ടയം: ലോക്ക്ഡൌണില്‍ ആരാധനാലയങ്ങളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രാർഥനകൾ മാത്രമാണ് വിശ്വാസികള്‍ക്ക് ഇനി ആശ്രയം.

കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളിൽ പൊതുജന പങ്കാളിത്തതോടെയുള്ള ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ പെന്തെക്കൊസ്ത് സമൂഹം ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങൾ വീണ്ടും ഓണ്‍ലൈന്‍ ആരാധനകളിലേക്ക് തിരികെ പോവുകയാണ്.

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാലും, നിരവധി സ്ഥലങ്ങള്‍ കണ്‍ടെയ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചതിനാലും രണ്ടാം തവണയും സമ്പൂർണമായി ആലയങ്ങൾ അടച്ചിടേണ്ടിവരും.

നിലവില്‍ ഐ.പി.സി, ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് , ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെല്ലോഷിപ്പ് തുടങ്ങിയ മുഖ്യധാര പെന്തെക്കൊസ്ത് സഭകൾ വീണ്ടും ഓൺലൈൻ ആരാധനകൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

You might also like