
കുരിശുമരണത്തിന്‍റെ ഓർമയിൽ ഇന്ന് ദുഃഖവെള്ളി
കോട്ടയം: യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓർമയിൽ ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് പാളയം സെൻറ് ജോസഫ്സ് പള്ളിക്ക് മുന്നില്‍ നിന്ന് രാവിലെ ആറരയോടെ സംയുക്ത കുരിശിന്‍റെ വഴി ചടങ്ങുകള്‍ തുടങ്ങും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രാരംഭ സന്ദേശം നൽകും. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമാപന സന്ദേശവും പങ്കുവെക്കും. മറ്റ് ജില്ലകളിലെ വിവിധ ദേവാലയങ്ങളിൽ സഭാ അധ്യക്ഷന്മാർ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.